ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ. കാണാതാകുന്ന കുട്ടികളിൽ ഭൂരിഭാഗം പേരെയും വൈകാതെ കണ്ടെത്തുന്നുണ്ടെന്ന ആശ്വാസമുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് 2019 ൽ ആണ്– 280. കഴിഞ്ഞ വർഷം 269 പേരെയും 2021 ൽ 257 പേരെയും തട്ടിക്കൊണ്ടു പോയെന്നു പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 5 വർഷത്തിനിടയിൽ കാണാതായ കുട്ടികളിൽ 6 പേരുടെ കേസിൽ നടപടി അവസാനിപ്പിക്കാൻ അനുമതി തേടി പൊലീസ് കോടതികൾക്കു റിപ്പോർട്ട് നൽകി. മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ കുട്ടികളുടെ കേസുകളിലാണ് ഈ റിപ്പോർട്ട് നൽകിയതെന്നാണു വിശദീകരണം. 2018 മുതൽ 2023 മാർച്ച് 9 വരെയുള്ള കണക്കനുസരിച്ച്, കാണാതായവരിൽ 60 കുട്ടികളെ കണ്ടെത്താനുണ്ട്. ഇതിൽ 42 ആൺകുട്ടികളും 18 പെൺകുട്ടികളുമാണ്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 2019– 21 ൽ കേരളത്തിൽ നിന്നു മാത്രം 580 കുട്ടികളെ കാണാതായെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ഇക്കാലയളവിൽ 527 കുട്ടികളെയാണ് മനുഷ്യക്കടത്തുകാരിൽ നിന്നു മോചിപ്പിച്ചത്.

സൂക്ഷിച്ചു വയ്ക്കാം,ഈ ഫോൺ നമ്പ‍റുകൾ

∙ ചൈൽഡ് എമർജൻസി ഹെൽപ് ലൈൻ–1098

∙ എമർജൻസി പൊലീസ് കൺട്രോൾ റൂം –100, 112

∙ ഹൈവേ അലർട്ട് കൺട്രോൾ റൂം –98461 00100

∙ പിങ്ക് പൊലീസ് കൺട്രോൾ റൂം– 1515

∙ വനിതാ ഹെൽ‍പ് ലൈൻ – 1091

∙ സ്ത്രീകളുടെ ഹെൽപ് ലൈൻ (മിത്ര)– 181 (അടിയന്തര ഘട്ടത്തി‍ലുള്ള സഹായത്തിനു പുറമേ, നിയമ സഹായം, ടെലിഫോണിലൂടെ കൗൺസലിങ്, ആംബുലൻസ് സേവനം തുടങ്ങിയ ഈ നമ്പ‍റിൽ ലഭ്യമാണ്)

∙ റെയിൽ‍വേ പൊലീസ് അലർട്ട് കൺട്രോൾ റൂം– 98462 00100

∙ ‍റെയിൽവേ പ്രൊട്ടക‍്ഷൻ ഫോഴ്സ് കൺട്രോൾ റൂം– 81389 13743

English Summary:

One hundred and fifteen children were abducted this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com