ADVERTISEMENT

തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ പോർട്ടലിൽ (htttps://revenue.kerala.gov.in) ഫീസടച്ച് അപേക്ഷിച്ചാലും പകുതിയോളം വില്ലേജ് ഓഫിസുകളിൽ തണ്ടപ്പേർ സർട്ടിഫിക്കറ്റ് (തണ്ടപ്പേർ പകർപ്പ്) ലഭിക്കുന്നില്ല.   മൂന്നു ദിവസത്തിനകം നൽകണമെന്നാണു സേവനാവകാശ നിയമത്തിലെ വ്യവസ്ഥ. പലപ്പോഴും ഈ സമയത്തിനകം ലഭിക്കാറില്ല. 

ഓൺലൈനായി തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാനാവാത്ത വില്ലേജ് ഓഫിസുകളിൽ മാന്വലായി പകർപ്പ് ഫോട്ടോ കോപ്പി എടുത്തു നൽകുകയാണു ചെയ്യുന്നത്. ഓൺലൈനിലാണെങ്കിൽ 100 രൂപ ഫീസടച്ച്  സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

 പൂർണമായി ഓൺലൈനായ വില്ലേജ് ഓഫിസുകളിൽ മാത്രമേ തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നാണ് ലാൻഡ് റവന്യു കമ്മിഷണറേറ്റിന്റെ വിശദീകരണം. എല്ലായിടത്തതും ഓൺലൈനായി അപേക്ഷിക്കാമെന്നും ഡൗൺലോഡ് ചെയ്യാമെന്നും  റവന്യു മന്ത്രി നിയമസഭയിൽ  വ്യക്തമാക്കിയിരുന്നു.

English Summary:

Online Thandaper Certificate crisis in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com