ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഇന്ന് അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ന് അധ്യയനവും രോഗീപരിചരണവും ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നു വിട്ടുനിൽക്കും.

അവലോകന യോഗങ്ങളും വിഐപി ഡ്യൂട്ടിയും ബഹിഷ്കരിക്കും. ഒപിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കിസമയം നാഷനൽ മെഡിക്കൽ കമ്മിഷൻ നിർദേശിക്കുന്ന രീതിയിൽ അധ്യയന പ്രവർത്തനങ്ങൾ നടത്തും.

വാർഡിൽ നിശ്ചിത പരിധിയെക്കാൾ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനു ചെയ്തു തീർക്കാവുന്ന ഓപ്പറേഷനുകൾ മാത്രം നടത്തും. 

English Summary:

Medical College doctors strike from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com