ADVERTISEMENT

തിരുവനന്തപുരം ∙ നടിയും നർത്തകിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അമ്മാൾ (87) അന്തരിച്ചു. സംസ്കാരം പിന്നീട്. 

മകളും നർത്തകിയും നടിയുമായ താര കല്യാണിനൊപ്പമായിരുന്നു താമസം.  തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ജനിച്ച സുബ്ബലക്ഷ്മി മുത്തശ്ശിവേഷങ്ങളിലൂടെയാണ്  തിളങ്ങിയത്.സീരിയലുകളിലും  പരസ്യചിത്രങ്ങളിലും അഭിനയിച്ചു.  ‘കല്യാണരാമൻ’ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടി. ഭർത്താവ് പരേതനായ കല്യാണകൃഷ്ണൻ. 

മറ്റു മക്കൾ: ഡോ. ചിത്ര ചന്ദ്രശേഖർ, ഡോ.കൃഷ്ണമൂർത്തി. മരുമക്കൾ: ചന്ദ്രശേഖർ, ലക്ഷ്മി, അന്തരിച്ച രാജാറാം. 

English Summary:

Actress R Subbalakshmi Ammal Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com