പുറത്ത് പൊലീസ് കാത്തുനിൽക്കെ പത്മകുമാറും കുടുംബവും ഉച്ചഭക്ഷണത്തിന് ഹോട്ടലിൽ
Mail This Article
കൊല്ലം ∙ സംസ്ഥാന അതിർത്തിക്ക് തൊട്ടപ്പുറത്തെ ‘കേരള ഹോട്ടലിൽ’ ഉച്ചഭക്ഷണം കഴിക്കാനെത്തുമ്പോൾ പത്മകുമാറിനും കുടുംബത്തിനും പരിഭ്രമം ഒട്ടുമില്ലായിരുന്നു. ഹോട്ടലിനു മുന്നിൽ നീല കാർ നിർത്തി അകത്തെ മുറിയിൽ കയറിയിരുന്ന ഇവർ 3 ഊണും മീൻ ഫ്രൈയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു. അതു കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തു പൊലീസ് സംഘം കാത്തുനിൽപുണ്ടായിരുന്നു.
അതിർത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയ്ക്കു പുതൂർ എന്ന സ്ഥലത്താണു പത്തനാപുരം സ്വദേശി നടത്തുന്ന ‘കേരള ഹോട്ടൽ’. ഉച്ചയ്ക്കു രണ്ടരയോടെ ഇവർ ഹോട്ടലിൽ വന്നു കയറുമ്പോൾ തന്നെ ഹോട്ടലുടമയ്ക്കു ചെറിയ സംശയം തോന്നിയിരുന്നു.
അരമണിക്കൂർ കഴിഞ്ഞ് ഇവർ കൈ കഴുകി പുറത്തെത്തിയപ്പോഴേക്കും അവിടെ കാറിലും വാനിലുമായി കാത്തു കിടന്ന വനിതാ പൊലീസ് അടങ്ങുന്ന ഏഴംഗ സംഘം മൂവരെയും വളയുകയായിരുന്നു.