ADVERTISEMENT

തൃശൂർ ∙ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടയിലേക്കു തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താൻ യുവാവിന്റെ ശ്രമം. ദേഹത്തു മണ്ണെണ്ണയൊഴിച്ച ശേഷം തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാൻ ശ്രമിച്ചത്. സുരേഷ് ഗോപി പങ്കെടുത്ത ‘എസ്ജി കോഫി ടൈം’ എന്ന സംവാദ പരിപാടി ഇന്നലെ രാവിലെ 10.30ഓടെ കൂർക്കഞ്ചേരിയിൽ നടക്കുന്നതിനിടെയാണു സംഭവം. 

പരിപാടിക്കൊടുവിൽ സുരേഷ് ഗോപി പുറത്തേക്കു പോകുന്നതിനിടെ സുരേഷ് ദേഹമാസകലം മണ്ണെണ്ണയൊഴിച്ചു ലൈറ്ററുമായി തള്ളിക്കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ലൈറ്റർ തട്ടിത്തെറിപ്പിക്കുകയും ഇയാളെ പിടികൂടി പുറത്തേക്കു മാറ്റുകയും ചെയ്തു.

പരിപാടി നടക്കുന്ന സോമിൽ റോഡിലെ കെട്ടിടം താൻ നിർമിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട കടബാധ്യതയാണു ജീവനൊടുക്കാൻ ശ്രമിച്ചതിനു കാരണമെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. മുൻപു ഹോട്ടൽ നടത്തിയിരുന്ന ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പൊലീസ് പറഞ്ഞു.

English Summary:

Young man tried to set himself on fire during an event attended by Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com