ഓൺലൈൻ ഗെയിമിന് കേരളത്തിലും 28% ജിഎസ്ടി
Mail This Article
×
തിരുവനന്തപുരം ∙ ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം തുടങ്ങിയവയ്ക്ക് 28% ജിഎസ്ടി ഈടാക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബറിലെ ജിഎസ്ടി കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജിഎസ്ടി നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ സംസ്ഥാനത്തും പ്രാബല്യത്തിലാക്കുന്നതിനാണ് ഓർഡിനൻസ്. ഗവർണർ ഓർഡിനൻസ് അംഗീകരിക്കുന്നതോടെ കഴിഞ്ഞ ഒക്ടോബർ 1 മുതൽ നിരക്ക് പ്രാബല്യത്തിലാകും.
English Summary:
Cabinet decides to promulgate ordinance to introduce 28% GST on Online Gaming
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.