ADVERTISEMENT

ഇരിങ്ങാലക്കുട ∙ സംഘർഷം ഗവർണർക്കൊരു ഹോബിയാണെന്നും ഇതുപോലുള്ള അവിവേകികളെ കേരളം മുൻപും കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്ക് അത്തരം നടപടികൾ തുടരാൻ കഴിഞ്ഞോയെന്നു ചരിത്രമെടുത്തു പരിശോധിക്കണം. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിൽ അസ്വസ്ഥത സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിക്കുന്നു. ആരിഫ് മുഹമ്മദ് ഖാനെന്ന ഇദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം സെനറ്റിലേക്ക് ആളുകളെ നാമനിർദേശം ചെയ്തു. ഇതോടെ ചാൻസലറെ കോളജുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നു വിദ്യാർഥികൾ ആഹ്വാനം ചെയ്തു. ഗവർണറാണു ചാൻസലർ പദവി വഹിക്കുന്നത് എന്നതിനാൽ സംരക്ഷിക്കേണ്ടതു സർക്കാരിന്റെ ചുമതലയായതാണ്. സ്വാഭാവികമായും സംഘർഷാന്തരീക്ഷമുണ്ടാകും. ഗവർണർ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണു ശ്രമിക്കുന്നത്. ചാൻസലർ സ്ഥാനം സംഘപരിവാർ കൊടുത്തതല്ല, കേരള നിയമസഭ കൊടുത്തതാണ്.

ആ പദവി വഹിക്കുന്നയാൾ അതിന്റെ മാന്യതയും അന്തഃസത്തയും സൂക്ഷിക്കാൻ ബാധ്യതപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Pinarayi Vijayan against Governor Arif Mohammed Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com