ADVERTISEMENT

കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയേക്കും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ തുടർ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും.

കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുട്യൂബർ കൂടിയായ അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്.

English Summary:

Kidnapping case accused may give to crime branch custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com