ADVERTISEMENT

മലപ്പുറം ∙ 35 കോടി. അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്‌വാൻ 10 ദിവസം മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ (30 സെക്കൻഡ് വിഡിയോ) കണ്ടത് ഇത്രയും പേരാണ്. കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചുവിടുന്നതാണ് ദൃശ്യത്തിൽ. പന്ത് ആരെങ്കിലും കണ്ടോ എന്നൊരു ക്യാപ്ഷനും. 

ഏറ്റവും കൂടുതൽ പേർ കണ്ട ഇൻസ്റ്റ റീൽ എന്ന് ഗൂഗുളിൽ സെർച്ച് ചെയ്താൽ നിലവിൽ കാണുന്നത് ഇറ്റലിക്കാരൻ കാബിയുടെ ഫുട്ബോൾ ലേൺ ഫ്രം കാബി എന്ന റീലാണ്. 38.9 കോടി പേരാണ് ഇതുവരെ കണ്ടത്. ആ സ്ഥാനത്ത് വൈകാതെ തന്റെ പേര് വരുമെന്ന പ്രതീക്ഷയിലാണു റിസ്‌വാൻ. മാങ്കടവ് സ്വദേശി അബ്ദുൽ മജീദിന്റെയും മൈമൂനയുടെയും മകനാണ്. 

ഇൻസ്റ്റഗ്രാമിൽ മുൻപും റിസ്‌വാന്റെ (21) ഫ്രീസ്റ്റൈൽ റീൽസ് പലതും നാലും അഞ്ചും കോടി പേർ കണ്ടിട്ടുണ്ട്. പെരുങ്കടവ് പാലത്തിൽ കയറിയിരുന്ന് റിസ്‌വാൻ പന്തു തട്ടുന്ന റീലുകൾ വൻ ഹിറ്റായിരുന്നു.

English Summary:

Just 10 days; 35 crore people watched the football video of Arikudukaran Mohammad Rizwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com