ADVERTISEMENT

കൊച്ചി ∙ ശബരിമലയിൽ പതിനെട്ടാംപടിക്കു മുകളിൽ ഹൈഡ്രോളിക് മേൽക്കൂര നിർമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ ലഭിച്ച പരാതിയെ തുടർന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്ന് വിഷയം 19ന് പരിഗണിക്കാൻ മാറ്റി. ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ ഹർജിയിൽ കക്ഷി ചേർത്തു. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശബരിമലയിൽ ശനിയാഴ്ചയുണ്ടായ തിരക്ക് ഉൾപ്പെടെ വിലയിരുത്തിയ ഹൈക്കോടതി തിരക്ക് നിയന്ത്രിക്കാൻ മതിയായ നടപടി സ്വീകരിക്കാൻ പത്തനംതിട്ട കലക്ടർക്കും പൊലീസ് മേധാവിക്കും നിർദേശം നൽകി. ആകെയുള്ള ഭക്തരിൽ 20% സ്ത്രീകളും കുട്ടികളുമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.

English Summary:

Hydraulic roof at Sabarimala: HC takes case on its own initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com