ഷബ്നയുടെ ആത്മഹത്യ: ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിൽ
Mail This Article
×
നാദാപുരം (കോഴിക്കോട്) ∙ കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ ബന്ധു അറസ്റ്റിൽ. പീഡനത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയ അരൂർ സ്വദേശിനി ഷബ്നയെ (30)യെ ഭർതൃവീട്ടിൽ കയ്യേറ്റം ചെയ്ത താഴെ പുതിയോട്ടിൽ ഹനീഫിനെ (53) ആണ് അറസ്റ്റ് ചെയ്തത്. ഷബ്നയുടെ ഭർത്താവ് തണ്ടാർകണ്ടി ഹബീബിന്റെ അമ്മാവനായ പ്രതിയെ വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
Husband's uncle arrested in Shabna's suicide case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.