ADVERTISEMENT

കൊച്ചി∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ വോട്ടർമാരുടെ മനസ്സറിയാൻ മനോരമ ന്യൂസ് ചാനൽ നടത്തിയ അഭിപ്രായ സർവേയുടെ ഫലം ‘നവകേരള മനസ്സ്’ ഇന്നുമുതൽ സംപ്രേഷണം ചെയ്യും. മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസിയാണ് മനോരമ ന്യൂസിനു വേണ്ടി സർവേ നടത്തിയത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും നിശ്ചിത എണ്ണം വീതം വോട്ടർമാരെ നേരിട്ടു കണ്ടാണ് അഭിപ്രായം ശേഖരിച്ചത്. വോട്ടർമാരെ മുഖാമുഖം കണ്ടു തയാറാക്കുന്ന സംസ്ഥാനത്തെ ഏറ്റവും വിപുലമായ സർവേയാണ് ഇത്. 

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രകടനം, ദേശീയ–സംസ്ഥാന തലങ്ങളിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടയുള്ള ഘടകങ്ങൾ, എംപിമാരുടെ പ്രവർത്തനം, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ഓരോ മണ്ഡലത്തിലും മുന്നണികളുടെ സാധ്യതകൾ എന്നിവയെല്ലാം സർവേ ഫലത്തിലൂടെ പുറത്തുവരും. ഇന്നും നാളെയും രാത്രി 8 മുതൽ 10 വരെയും ബുധൻ രാത്രി 7 മുതൽ 10 വരെയുമാണ് സംപ്രേഷണം.

English Summary:

Manorama News Loksabha Elections 2024 survey result 'Navakerala Manas' from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com