ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

Mail This Article
×
കോട്ടയം ∙ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തിന്. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റേതാണു തീരുമാനം. ബിനോയ് വിശ്വത്തെ കാനം രാജേന്ദ്രന്റെ പിൻഗാമിയായി എതിരില്ലാതെ തിരഞ്ഞെടുത്തതായി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പ്രഖ്യാപിച്ചു. 28ന് തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനത്തിന് അംഗീകാരം നൽകും. മുൻമന്ത്രിയായ ബിനോയ് വിശ്വം (68) കോട്ടയം വൈക്കം സ്വദേശിയാണ്.
English Summary:
Binoy Viswam in charge of CPI State Secretary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.