ADVERTISEMENT

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃയോഗത്തിന് ഇനി പേര് ‘സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവ്’. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ഉൾപ്പെടുന്ന സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് യോഗം നാലുമാസത്തിലൊരിക്കൽ ചേരും. രണ്ടുദിവസത്തെ ദൈർഘ്യമുള്ളതാകും ഓരോ യോഗവും. ജില്ലകളിൽ ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് എന്ന പേരിലാണ് അറിയപ്പെടുക. ഇതിന്റെ യോഗം ഒരു പകൽ നീണ്ടുനിൽക്കും. വയലാർ രവി പ്രസിഡന്റായിരിക്കെ സംസ്ഥാന നേതൃയോഗത്തിനു സെൻട്രൽ എക്സിക്യൂട്ടീവ് എന്നു പേരു നൽകിയിരുന്നെങ്കിലും പിന്നീട് സംസ്ഥാന നേതൃയോഗം, സംസ്ഥാന നിർവാഹക സമിതി യോഗം തുടങ്ങിയ പല പേരുകൾ ഉപയോഗിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷനായ ശേഷമുള്ള ആദ്യത്തെ സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് ഇന്നും നാളെയുമായി നെയ്യാറിൽ ചേരും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 190 ഭാരവാഹികൾ പങ്കെടുക്കും. രണ്ടാഴ്ചകൊണ്ട് എല്ലാ ജില്ലാ കമ്മിറ്റികളും ചുമതലയേറ്റ്, ആദ്യത്തെ സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് യോഗം ചേരുന്നുവെന്ന പ്രത്യേകതയുണ്ട്. ഭാരവാഹികളുടെ ചുമതലകൾ ഈ യോഗത്തിൽ നിശ്ചയിക്കും. യുഡിഎഫിന്റെ മാതൃകയിൽ എല്ലാ ജില്ലകളിലും യുഡിഎഫിലെ യുവജന സംഘടനകളുടെ ഘടകങ്ങൾ രൂപീകരിക്കാൻ ആലോചനയുണ്ട്. നിലവിൽ സംസ്ഥാനതലത്തിൽ മാത്രമാണു യുഡിവൈഎഫ് ഉള്ളത്. 

English Summary:

Name of Youth Congress's state leadership meeting will 'State Central Executive'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com