ADVERTISEMENT

കൊച്ചി ∙ കുടുംബശ്രീയുടെ രജതജൂബിലി വർഷത്തിൽ കേരളത്തിലെ മികച്ച സിഡിഎസുകളെ കണ്ടെത്താനും ആദരിക്കാനും മലയാള മനോരമ സംഘടിപ്പിച്ച ‘രജതശ്രീ’ മത്സരത്തിന്റെ സംസ്ഥാനതല പുരസ്കാര സമർപ്പണം നാളെ. പാലാരിവട്ടത്തെ ഹോട്ടൽ റിനൈയിൽ ഉച്ചയ്ക്കു 2ന് ആരംഭിക്കുന്ന ചടങ്ങിൽ നടി മഞ്ജു വാരിയർ സംസ്ഥാന ജേതാക്കളെ പ്രഖ്യാപിക്കും. ഉമ തോമസ് എംഎൽഎ, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ്.അയ്യർ എന്നിവർ പങ്കെടുക്കും.

സംസ്ഥാനതല ജേതാക്കൾക്കു 3 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണു പുരസ്കാരം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും  ലഭിക്കും. അന്തിമ റൗണ്ടിൽ എത്തിയ, ഓരോ ജില്ലയിലെയും മികച്ച സിഡിഎസുകൾക്കു 40,000 രൂപ വീതം സമ്മാനവുമുണ്ട്. താലൂക്കുതലത്തിലും ജില്ലാതലത്തിലും ഒന്നാമതെത്തിയ 14 സിഡിഎസുകളിലെ പ്രതിനിധികൾ മത്സരഫല പ്രഖ്യാപനത്തിനും പുരസ്കാര സ്വീകരണത്തിനും എത്തും. 

പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റുമായി സഹകരിച്ചാണു മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ, അവയിലൂടെ സിഡിഎസും കുടുംബശ്രീ അംഗങ്ങളും സമൂഹവും കൈവരിച്ച നേട്ടങ്ങൾ, ഇവ സമൂഹത്തിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ചാണു തിരഞ്ഞെടുപ്പ്. വിധികർത്താക്കൾ സിഡിഎസുകളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയാണു വിജയികളെ തിരഞ്ഞെടുത്തത്.

English Summary:

Rajathasri organized by Malayalam Manorama state level award presentation in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com