ADVERTISEMENT

ന്യൂഡൽഹി ∙ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. പ്രതിസന്ധിയിൽനിന്നു കേരളത്തെ കരകയറ്റാൻ ആവശ്യമായ നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. 

ധനകാര്യ കമ്മിഷന്റെ നിബന്ധനകളിൽ കേരളത്തിനു പ്രത്യേക ഇളവ് നൽകണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഒരു ശതമാനം ഉയർത്തണം. കേരളത്തിനു കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കിയതു സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ശശി തരൂർ, ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, കെ.മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരാണു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

English Summary:

UDF MPs meet Finance Minister Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com