ADVERTISEMENT

തൃശൂർ ∙ കൊച്ചി കടവന്ത്രയിൽ ഒരാഴ്ചയായി നിർത്തിയിട്ട കാറിന് തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് കാറിന്റെ ഫാസ്ടാഗിൽ നിന്ന് ടോൾ പിടിച്ചു. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷൻ എൻക്ലേവിൽ പ്രജീഷിന്റെ കാർ ടോൾ പ്ലാസയിലൂടെ കടന്നുപോയെന്നു കാണിച്ചാണ് ബുധനാഴ്ച രാവിലെ 11.34നു ഫാസ്ടാഗിൽ നിന്ന് തുക പിടിച്ചത്. ഫ്ലാറ്റിനു മുൻപിൽ അഴുക്കുചാൽ നിർമാണം നടക്കുന്നതിനാൽ ഒരാഴ്ചയായി വാഹനം പുറത്തിറക്കാൻ കഴിയാതിരിക്കുകയായിരുന്നു പ്രജീഷ്. കടവന്ത്ര പൊലീസിൽ പരാതി നൽകി. ടോൾ ബൂത്തിലെ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ലെന്നും പരാതിയിലുണ്ട്. 

ടോൾ ബൂത്തുകളിൽ ചില വാഹനങ്ങളുടെ ഫാസ്ടാഗ് സാങ്കേതിക പ്രശ്‌നംമൂലം ഓട്ടമാറ്റിക് റീഡ് ചെയ്യാതെ വരുമ്പോൾ ജീവനക്കാർ നേരിട്ടു നമ്പർ ടൈപ്പ് ചെയ്യാറുണ്ട്. ഇതിൽ വരുന്ന പിഴവാണെന്നാണ് ടോൾ കമ്പനിയുടെ വിശദീകരണം. വാഹന നമ്പർ മാത്രം രേഖപ്പെടുത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം പോകുന്നത് അക്കൗണ്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ചു ആശങ്കയുണ്ടാക്കുന്നതാണ്. നേരത്തെയും പലർക്കും ഇത്തരത്തിൽ തുക നഷ്ടമായിട്ടുണ്ട്. ടോൾപ്ലാസ ഓഫിസിൽ ബന്ധപ്പെട്ടാൽ പണം തിരികെ നൽകുമെന്ന് അധികൃതർ പറഞ്ഞു. ഫോൺ: 7994777180.

English Summary:

Toll in Thrissur for the car stopped in Kochi!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com