ADVERTISEMENT

കൊച്ചി ∙ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ. ഷഹ‌്ന ജീവനൊടുക്കിയ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഇ.എ. റുവൈസ് ഹൈക്കോടതിയിൽ പറഞ്ഞു. ജാമ്യഹർജിയിൽ വാദത്തിനിടെയാണ് ഇക്കാര്യം ആരോപിച്ചത്.

എന്നാൽ അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു. 

ഡോ. ഇ.എ റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്ന ആത്മഹത്യ ചെയ്തെന്നാണ് കേസ്.

സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനാണ് അറസ്റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും പിജി കോഴ്‌സ് പൂർത്തിയാക്കിയശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. 

English Summary:

Dr. E.A. Ruwais said that he was arrested as a revenge for criticizing police in Dr. Vandana das murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com