ADVERTISEMENT

അമ്പലപ്പുഴ ∙ നവകേരള സദസ്സിൽ പങ്കെടുത്തവർക്ക് തൊഴിൽദിനത്തിൽ വിശ്രമം അനുവദിച്ച് തൊഴിലുറപ്പ് മേറ്റ്. സ്ത്രീ തൊഴിലാളികൾ തൊഴിലുറപ്പ് ജോലിക്ക് എത്തിയപ്പോൾ നവകേരള സദസ്സിൽ പങ്കെടുത്തവർ മടങ്ങിപ്പൊയ്ക്കൊള്ളനും മറ്റുള്ളവർ ജോലി ചെയ്യണമെന്നും നിർദേശിച്ചതായാണ് ആക്ഷേപം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് പ്രതിനിധാനം ചെയ്യുന്ന 7ാം വാർഡിൽ ഇന്നലെ രാവിലെയാണ് സംഭവം. 

പ‍ഞ്ചായത്തിലെ കറിവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട ജോലിക്ക് 35 തൊഴിലാളികൾ മസ്റ്റർ റോളിൽ ഒപ്പി‌ട്ട് ജനകീയ ഭക്ഷണ ശാലയോടു ചേർന്ന പറമ്പിൽ എത്തിയത്. ഇവരിൽ 12 തൊഴിലാളികൾ പുന്നപ്ര കപ്പക്കടയിൽ നടന്ന അമ്പലപ്പുഴ മണ്ഡലത്തിന്റെ നവകേരള സദസ്സിൽ പങ്കെടുത്തിരുന്നില്ല. ഇവർമാത്രം ജോലി ചെയ്യാനും മറ്റുള്ളവർ ശമ്പളത്തോടെ വിശ്രമിക്കാനുമായിരുന്നു നിർദേശം. 

വിഷയം വിവാദമായപ്പോൾ ജനപ്രതിനിധികൾ ഇടപെട്ട് തൊഴിലുറപ്പ് ജോലി നിർത്തി വയ്പിച്ചു. മേറ്റിന്റെ നടപടിക്കെതിരെ കലക്ടർ, തൊഴിലുറപ്പ് ഓംബുഡ്സ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകുമെന്ന് അമ്പലപ്പുഴ വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.സുരേഷ്ബാബു അറിയിച്ചു.

English Summary:

'Rest' with guaranteed employment for those who participated in the Navakerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com