ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ജസ്റ്റിസ് കെ.ബാബു വാദത്തിനായി നാലിന് പരിഗണിക്കാനായി മാറ്റി. ഹർജിയിൽ മുഖ്യമന്ത്രി, യുഡിഎഫ് നേതാക്കൾ എന്നിവർക്കായി അഭിഭാഷകർ ഹാജരായി. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വീണ്ടും നോട്ടിസ് നൽകാനും നിർദേശിച്ചു.

കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി നിലനിൽക്കെ ഹർജിക്കാരൻ മരിച്ചെങ്കിലും അമിക്കസ് ക്യൂറിയെ നിയോഗിച്ചു കോടതി നടപടി തുടർന്നിരുന്നു.

English Summary:

Compensation for non giving service, Vigilance will consider case on January 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com