ADVERTISEMENT

തിരുവനന്തപുരം ∙ താനറിയാതെ കുഞ്ഞിനെ ശിശുക്ഷേമസമിതി ദത്തു നൽകിയതിനെതിരെ അമ്മ അനുപമ എസ്.ചന്ദ്രൻ നവകേരള സദസ്സിലെത്തി പരാതി നൽകി. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമയും ഭർത്താവ് അജിത്തും ഇന്നലെ വട്ടിയൂർക്കാവിലെ നവകേരള സദസ്സിലെത്തി പരാതി നൽകിയത്. 

കുഞ്ഞിനെ വിട്ടുകിട്ടാനായി ശിശുക്ഷേമ സമിതി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ അനുപമ സമരം നടത്തിയിരുന്നു. അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ആന്ധ്രയിൽ നിന്നു വീണ്ടെടുത്തു നൽകി. സമരം അവസാനിപ്പിക്കുമ്പോൾ കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വകുപ്പ് തല നടപടി സ്വീകരിക്കാമെന്നും 2 വർഷം മുൻപ് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ ഇൗ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നു പരാതിയിൽ പറയുന്നു. 

English Summary:

Anupama came to Nava kerala sadas and filed complaint against no action in adoption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com