ADVERTISEMENT

കൊച്ചി ∙ അക്ഷരങ്ങളുടെ മഹാമനുഷ്യന് മലയാളത്തിന്റെ ആദരം. ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു മനോരമ ഓൺലൈൻ നവതിയാദരമായി സമർപ്പിച്ച ‘എംടി കാലം– നവതിവന്ദനം’ പരിപാടി എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമ വേദിയായി. വിശ്രുത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അടൂരും മലയാളത്തിന്റെ നിത്യതാരങ്ങൾ മമ്മൂട്ടിയും മോഹൻലാലും  ചേർന്ന് എംടിക്ക് മലയാള മനോരമയുടെ സുവർണമുദ്ര സമ്മാനിച്ചു. 

സ്വപ്നം മെനഞ്ഞ വിരലുകൾ: മലയാള മനോരമ ഓൺലൈനിന്റെ എംടി കാലം– നവതിവന്ദനം പരിപാടിക്കിടെ എം.ടി.വാസുദേവൻ നായർ നടൻ മോഹൻലാലുമായി കുശലത്തിൽ. നടൻ മമ്മൂട്ടി സമീപം.
സ്വപ്നം മെനഞ്ഞ വിരലുകൾ: മലയാള മനോരമ ഓൺലൈനിന്റെ എംടി കാലം– നവതിവന്ദനം പരിപാടിക്കിടെ എം.ടി.വാസുദേവൻ നായർ നടൻ മോഹൻലാലുമായി കുശലത്തിൽ. നടൻ മമ്മൂട്ടി സമീപം.

എഴുത്തുകാരന്റെ അന്തസ് ഇത്രയും ഉയർത്തിപ്പിടിച്ച വേറെ ആളില്ലെന്നായിരുന്നു നവതി വന്ദനം ചടങ്ങ് ഉദ്ഘാടനം ചെയ്തു വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. ആദരണച്ചടങ്ങിനു മുന്നോടിയായി, പ്രിയപ്പെട്ട എംടിയെപ്പറ്റി നടന്ന സംഭാഷണത്തിൽ എംടിയുടെ തിരക്കഥയിൽ ഏതു വേഷം കിട്ടിയാലും അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ സ്വകാര്യ അഹങ്കാരമാണു ലാലെന്ന് എംടി മുൻപ് പറഞ്ഞതു മോഹൻലാൽ ഓർത്തെടുത്തു. എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി  മോഹൻലാൽ പറഞ്ഞു. കാലം തനിക്കായി നീക്കിവച്ച സമയത്തിനും സൗഹൃദങ്ങൾക്കും നന്ദി പറഞ്ഞ് എംടി കൈകൂപ്പി. 

‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു. മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോയ് ആലുക്കാസ് , ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം
‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു. മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോയ് ആലുക്കാസ് , ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം

എംടിയുടെ പത്നി കലാമണ്ഡലം സരസ്വതി, മകൾ അശ്വതി, മരുമകൻ ശ്രീകാന്ത്, പേരക്കുട്ടി മാധവ് എന്നിവരും മലയാള സിനിമ, സാഹിത്യ, ചലച്ചിത്ര, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സാക്ഷികളായി. 

‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നിന്നുള്ള ദൃശ്യം
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നിന്നുള്ള ദൃശ്യം
എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും
എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും

ഇന്നലെ വൈകിട്ട് അഞ്ചിനാണു കൊച്ചി ലെ മെറിഡിയനിൽ ‘എംടി കാലം – നവതിവന്ദനം’ തുടങ്ങിയത്. എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയോടെയായിരുന്നു തുടക്കം. സംഗീതഗവേഷകൻ രവി മേനോനാണ് ഗാനാഞ്ജലി നയിച്ചത്.

മനോരമ ഓൺലൈന്റെ ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ എം.ടി.വാസുദേവൻ നായർ, നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, സിദ്ദീഖ് എന്നിവർ.
മനോരമ ഓൺലൈന്റെ ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ എം.ടി.വാസുദേവൻ നായർ, നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, സിദ്ദീഖ് എന്നിവർ.
എംടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും
എംടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും

മലയാളത്തിലെ പ്രമുഖ എഴുത്തുകാർ എംടി എന്ന ഗുരുനാഥനെപ്പറ്റി ചർച്ച നടത്തി. ടി.ഡി.രാമകൃഷ്ണൻ, കെ.രേഖ, ഫ്രാൻസിസ് നൊറോണ, ഇ. സന്തോഷ് കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ.സി.നാരായണനായിരുന്നു മോഡറേറ്റർ. എംടിയുടെ കഥാപാത്രങ്ങളെ കോർത്തിണക്കി സംവിധായകൻ പ്രശാന്ത് നാരായണൻ ഒരുക്കിയ ‘മഹാസാഗരം’ എന്ന നാടകവും പ്രമുഖ നർത്തകിയും അഭിനേത്രിയുമായ ശോഭനയുടെ നൃത്തവുമുണ്ടായിരുന്നു.

എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം, എംടി വേദിയിലേക്ക്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും മമ്മൂട്ടിയും
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ കെ.രേഖ സംസാരിക്കുന്നു
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം
എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും
എംടി കാലം – നവതിവന്ദനം
എംടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം, എംടി വേദിയിലേക്ക്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം

ജോയ് ആലുക്കാസ് എഴുതിയ സ്പ്രഡിങ് ജോയ് എന്ന പുസ്തകം എംടിക്കു സമ്മാനിച്ചു. എംടിയുടെ നിന്റെ ഓർമ്മയ്ക്ക് എന്ന് ഓഡിയോ ബുക്ക് രൂപം എംടിയുടെ ശബ്ദത്തിൽ മനോരമ ബുക്സ് അവതരിപ്പിച്ചത് മമ്മൂട്ടി ലോഞ്ച് ചെയ്തു. മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കഥേതരം എന്ന സമ്പൂർണ ലേഖന സമാഹാരത്തിന്റെ പ്രീ പബ്ളിക്കേഷൻ അനൗൺസ്മെന്റ് അടൂർഗോപാലകൃഷ്ണൻ നടത്തി.

മനോരമ ഓൺലൈന്റെ ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ എം.ടി.വാസുദേവൻ നായർ, നടൻ മോഹൻലാൽ, നടൻ സിദ്ദീഖ് എന്നിവർ.
മനോരമ ഓൺലൈന്റെ ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ എം.ടി.വാസുദേവൻ നായർ, നടൻ മോഹൻലാൽ, നടൻ സിദ്ദീഖ് എന്നിവർ.
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും

എംടിക്ക് നവതി സമ്മാനമായി മനോരമ ബുക്സ് അവതരിപ്പിക്കുന്ന എംടി കാലം, കലാതീതം എന്ന പുസ്തകത്തിന്റെ പ്രകാശനം മോഹന്‍ലാൽ നിർവഹിച്ചു. പുസ്തകം അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. നവതിവന്ദനം സാംസ്കാരിക ഉത്സവത്തിനു പിന്തുണ നൽകിയ മുത്തൂറ്റ് ഗ്രൂപ്പ് എംടിക്ക് ഉപഹാരം കൈമാറി. മുത്തൂറ്റ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ബിജിമോനാണ് ഉപഹാരം കൈമാറിയത്.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്

ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മുത്തൂറ്റ് ഫിനാൻസിന്റെ പിന്തുണയിലാണു മനോരമ ഓൺലൈൻ എംടിക്ക് നവതിയാദരം അർപ്പിച്ചത്.  ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്, മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ആർ.ബിജുമോൻ, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം തുടങ്ങിയവർ പങ്കെടുത്തു. 

കടപ്പെട്ടിരിക്കുന്നു, നന്ദി: എം.ടി വാസുദേവൻ നായർ

കാലം എനിക്കു വേണ്ടി സമയം നീക്കിവച്ചതിന് ആരോടോ കടപ്പെട്ടിരിക്കുന്നു. നന്ദിയുണ്ട്. അനുവദിച്ചു തന്ന കാലത്തിനും നിയന്താവിനും നന്ദി. ഇവിടെ കൂടിയ സുഹൃദ്സാന്നിധ്യം അതിനെ അലങ്കരിക്കുന്നു, അതിനെ കൂടുതൽ പ്രകാശമാനമാക്കുന്നു 

English Summary:

MT Kalam Navathi Vandanam Mammootty and Mohanlal honour MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com