ADVERTISEMENT

∙എംടിയെപ്പോലെ എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച മറ്റൊരാളില്ല. എംടിയെ ആദരിക്കുമ്പോൾ മലയാള ഭാഷയെ ആദരിക്കുകയും നമ്മുടെ സംസ്കാരത്തെ ആഘോഷിക്കുകയുമാണ്. കഥയിലും നോവലിലും മാത്രമല്ല, നാടകത്തിലും കവിതയിലും എംടി പ്രതിഭ തെളിയിച്ചു. 

എണ്ണമറ്റ തിരക്കഥകളാണ് അദ്ദേഹം എഴുതിയത്. എംടി ഒരു തിരക്കഥ എഴുതിക്കിട്ടിയാൽ അതു വിജയിക്കും എന്ന വിശ്വാസം സിനിമാ മേഖലയിലുണ്ട്. 

നവതിവന്ദനം വേദിക്കു സമീപത്തെ ക്രിസ്മസ് ട്രീക്കു മുന്നിൽ എം.ടി വാസുദേവൻ നായർ. മകൾ അശ്വതി, ഭാര്യ കലാമണ്ഡലം സരസ്വതി, പേരക്കുട്ടി മാധവ്, മരുമകൻ ശ്രീകാന്ത് എന്നിവർ സമീപം.
നവതിവന്ദനം വേദിക്കു സമീപത്തെ ക്രിസ്മസ് ട്രീക്കു മുന്നിൽ എം.ടി വാസുദേവൻ നായർ. മകൾ അശ്വതി, ഭാര്യ കലാമണ്ഡലം സരസ്വതി, പേരക്കുട്ടി മാധവ്, മരുമകൻ ശ്രീകാന്ത് എന്നിവർ സമീപം.

എംടി വ്യക്തിയോ പ്രസ്ഥാനമോ അല്ല വിപുലമായ സാംസ്കാരിക മണ്ഡലമാണ്. സിനിമയിൽ വരുന്നതിനു മുൻപു തന്നെ അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിരുന്നു. അതിലൂടെയാണു വളർന്നത്. -അടൂർ ഗോപാലകൃഷ്ണൻ (‘എംടി കാലം–നവതിവന്ദനം’  ഉദ്ഘാടനം ചെയ്തു കൊണ്ട്)
എന്നും യഥാർഥ മാസ്റ്റർ
എംടി സാറിന്റെ തിരക്കഥയിൽ ‘കന്യാകുമാരി’യിൽ അഭിനയിക്കുമ്പോൾ എനിക്കു 18 വയസ്സാണു പ്രായം. 

ഊണിലും ഉറക്കത്തിലും സിനിമ നെഞ്ചിലേറ്റി നടന്ന ഒരു പയ്യന് എംടി സാർ നൽകിയതു വലിയ ചിറകുകളായിരുന്നു. ആ സിനിമയിൽ ഞാൻ ഫിലിംഫെയർ പുരസ്കാരം നേടി.

കമൽഹാസൻ, ‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നിന്നും
കമൽഹാസൻ, ‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നിന്നും

 നായകനായി നിവർന്നു നിൽക്കാൻ കരുത്തു നൽകിയ കഥാപാത്രമായിരുന്നു അത്. എഴുത്തുകാരനാണ് യഥാർഥ സൂപ്പർ സ്റ്റാർ എന്നു തിരിച്ചറിഞ്ഞത് എംടി സാറിനെ അടുത്തറിഞ്ഞപ്പോഴാണ്. 

യൂറോപ്യൻ സിനിമ പ്രേമികൾക്കു ബൈസിക്കിൾ തീവ്സ് പോലെയാണ് എനിക്കു നിർമാല്യം. എംടി സാറിന്റെ കഥകൾ ഞാൻ വായിച്ചു കേൾക്കുകയായിരുന്നു. എന്നും യഥാർഥ മാസ്റ്റർ.-കമൽഹാസൻ (വിഡിയോ സന്ദേശത്തിൽനിന്ന്)

English Summary:

MT Kalam Navathi Vandanam Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com