ADVERTISEMENT

∙എംടിയുമായി 45 വർഷത്തെ ബന്ധമാണ്. അഞ്ചോ പത്തോ വർഷത്തെ ഇടവേളയുണ്ടായെങ്കിലും അതില്ലാത്ത തരത്തിലെ വാത്സല്യം എംടിക്ക് ഉണ്ടായിരുന്നു. 

മലയാള മനോരമയുടെ ‘എന്റെ മലയാളം’ പരിപാടിയുടെ ഭാഗമായി എംടിയുടെ കഥാപാത്രങ്ങളെ മോഹൻലാൽ ‘കഥയാട്ടം’ എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. അതിനുള്ള നിർദേശങ്ങൾ നൽകിയത് എംടിയാണ്.

 എംടിയുടെ ആത്മകഥ പുറത്തിറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്റെ എല്ലാ കഥകളുടെയും ആത്മാംശം എടുത്താൽ ആത്മകഥയായി എന്നായിരുന്നു എംടിയുടെ നിലപാട്. നടൻ പ്രേംനസീറിനെക്കുറിച്ച് അദ്ദേഹം മനോരമയിൽ എഴുതിയ ലേഖനം ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. 

മലയാളത്തിന്റെ വന്ദനം: മലയാള മനോരമ ഓൺലൈനിന്റെ എംടി കാലം -നവതിവന്ദനം പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് എം.ടി വാസുദേവൻ നായർക്കു സുവർണ മുദ്ര സമർപ്പിക്കുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു എന്നിവർ സമീപം. ചിത്രം: മനോരമ

ചിത്രത്തെരുവുകൾ എന്ന പംക്തിയിലൂടെ ചലച്ചിത്ര ആത്മകഥ അദ്ദേഹം എഴുതി. 10 വർഷം മനോരമയുടെ പ്രസിദ്ധീകരണങ്ങളിൽ അല്ലാതെ അദ്ദേഹം എഴുതിയിട്ടില്ല.-കെ.സി.നാരായണൻ

മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ. സമീപം മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്.

∙എംടി വലിയ തോതിൽ സ്വാധീനിച്ച എഴുത്തുകാരനാണ്. ചെറുപ്പത്തി‍ൽ അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാണു ഭാഷയെയും മലയാളത്തെയും അറിഞ്ഞത്. എഴുത്തുകാരനായി വൈകിവന്നയാളാണ്. 

ആദ്യമായി എഴുതിയ പുസ്തകം അയച്ചുകൊടുത്തപ്പോൾ അദ്ദേഹം അതു വായിച്ച് ലെറ്റർപാഡിൽ അയച്ച മറുപടിക്കത്ത് നിധി പോലെ സൂക്ഷിക്കുന്നു. 

തുടക്കക്കാരനു മുന്നോട്ടു പോകാൻ ശക്തി പകരുന്ന വാക്കുകളായിരുന്നു കത്തിൽ. എന്റെ ഗുരുസ്ഥാനീയനാണ് അദ്ദേഹം. അക്ഷരങ്ങളുടെ ലോകത്തേക്കു നയിച്ച വെളിച്ചം. 

അദ്ദേഹമെഴുതിയ കൃതികളിൽ എ​നിക്കു പ്രിയം മഞ്ഞാണ്. സാധാരണക്കാരായ ആളുകളിലേക്ക് എംടിയുടെ കൃതികളും സിനിമകളും കടന്നുചെന്നു.-ടി.ഡി. രാമകൃഷ്ണൻ

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ

∙പരോക്ഷമായി എന്റെ കഥകൾക്ക് അദ്ദേഹവുമായി ബന്ധമുണ്ട്. ഒട്ടേറെ മേഖലകളിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആ മേഖലകൾ മറച്ചുപിടിച്ചാൽ എത്രത്തോളം ദരിദ്രമാകുമായിരുന്നു നമ്മുടെ ഭാഷയും സമൂഹവുമെന്നു വ്യക്തമാകും.–ഇ.സന്തോഷ് കുമാർ

മനോരമ ഓൺലൈന്റെ ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ എം.ടി.വാസുദേവൻ നായർ, നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, സിദ്ദീഖ് എന്നിവർ.
മനോരമ ഓൺലൈന്റെ ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ എം.ടി.വാസുദേവൻ നായർ, നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, സിദ്ദീഖ് എന്നിവർ.

∙ബാലസാഹിത്യത്തിൽ നിന്ന് എംടി സാഹിത്യത്തിലേക്കാണു ഞാൻ കോവണി കയറിയത്. മലയാളത്തിന്റെ മാനേജിങ് ഡയറക്ടറാണ് എംടി. കേരളത്തിനു പുറത്തുള്ള പ്രമുഖ സാഹിത്യകാരൻമാരെ തൃശൂർ സാഹിത്യ അക്കാദമിയിലെത്തിച്ച് മലയാളത്തിനു പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. 

ദാരിദ്ര്യത്തിന്റെ കുട്ടിക്കാലം, തിളയ്ക്കുന്ന യൗവനം, ജീവിതം നിരർഥകമാണെന്ന തിരിച്ചറിവ് ഇതാണ് അദ്ദേഹത്തിന്റെ കഥകൾ. 

മികവോടെ ഭാഷയെ നിലനിർത്താമെന്ന് അദ്ദേഹം ഭാവി തലമുറയെ കാണിച്ചു. അദ്ദേഹത്തെ കൂടുതൽ വായിച്ച് ഇന്നും ഭാഷയെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.–കെ.രേഖ

∙ജീവിതം മണൽപോലെ പലവഴി ചോരുന്ന കാലത്താണ് എംടിയെ വായിക്കുന്നത്. ജീവിക്കാൻ ആഗ്രഹം ഉണ്ടാകുന്നത് എംടിയുടെ കഥകളിലൂടെയാണ്. വായനയിലൂടെയാണു ഞാൻ ജീവിക്കാൻ തുടങ്ങിയത്. കാലം വായിച്ചതിലൂടെ പ്രണയങ്ങൾ ജീവിതത്തിലേക്കു വന്നു. കാലം എന്നിലേക്കുതന്ന പ്രണയം ഞാൻ പകർന്നു നൽകുന്നു.–ഫ്രാൻസിസ് നൊറോണ

∙നിശ്ശബ്ദതയിൽ ഒരു സംഗീതമുണ്ടെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനാണ്. എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അച്ഛന്റെയും അമ്മയുടെയും ആയുരാരോഗ്യത്തിനായി പ്രാർഥിച്ചാണ്. ജീവിതയാത്രയിൽ മുന്നോട്ടു പോകാൻ കഴിയുന്നത് അച്ഛന്റെ എഴുത്തിലൂടെയും ആ സാമീപ്യങ്ങളിലൂടെയുമാണ്.–അശ്വതി (എംടിയുടെ മകൾ)

English Summary:

MT Kalam Navathi Vandanam Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com