ADVERTISEMENT

ചങ്ങനാശേരി ∙ നിയുക്ത മന്ത്രി കെ.ബി.ഗണേഷ്കുമാർ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി. ഇന്നലെ വൈകിട്ട് 6.30ന് എത്തിയ അദ്ദേഹം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർക്കൊപ്പം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. ഗണേഷ്കുമാറിനു മന്ത്രിസ്ഥാനം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രിസ്ഥാനം സർക്കാരിനും എൻഎസ്എസിനും ഇടയിലെ പാലമായി കാണേണ്ടതില്ലെന്നും സുകുമാരൻനായർ പറഞ്ഞു. സുകുമാരൻ നായർ തനിക്കു പിതൃസ്ഥാനീയനാണെന്നും കുറെക്കാലമായി തനിക്കു വഴികാട്ടുന്നയാളാണെന്നും ഗണേഷ് പറഞ്ഞു. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമാണു ഗണേഷ്.

English Summary:

G Sukumaran Nair said he is happy to become ganesh kumar minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com