ADVERTISEMENT

തിരുവനന്തപുരം/ കണ്ണൂർ ∙ യുഎസിലെ മേയോ ക്ലിനിക്കിൽ വിദഗ്ധ വൈദ്യപരിശോധനയ്ക്കായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നാളെ വൈകിട്ട് 4നു കൊച്ചിയിൽനിന്നു പുറപ്പെടും. ഭാര്യയും ഡൽഹിയിലെ പിഎയും ഒപ്പമുണ്ടാകും. 

കൺപേശികളുടെ ബലക്ഷയത്തിനു 2 വർഷമായി സുധാകരൻ ചികിത്സ തേടുന്നുണ്ട്. ചികിത്സയിലും ജീവിതശൈലിയിലും മാറ്റം വേണമോയെന്നു മേയോയിലെ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. കെപിസിസി വർക്കിങ് പ്രസിഡന്റുമാരടക്കമുള്ള അഞ്ചംഗ സംഘം പാർട്ടി കാര്യങ്ങൾ നിയന്ത്രിക്കും. 

യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധാകരന്റെ പ്രതികരണം:

ചികിത്സ എത്രനാൾ വേണ്ടിവരും? 

ഇപ്പോൾ അറിയില്ല. അതു ഡോക്ടർ പറയുന്നതിനനുസരിച്ചു തീരുമാനിക്കും. രണ്ടാഴ്ചകൊണ്ട് തിരിച്ചെത്താൻ പറ്റുമെന്നാണു കരുതുന്നത്.

അതുവരെ ചുമതല കൈമാറുന്നില്ലേ? 

അതിന്റെ ആവശ്യമില്ലെന്നാണു നേതാക്കൾ പറഞ്ഞത്. ഇന്നു തിരുവനന്തപുരത്തു നേതൃയോഗമുണ്ട്. യുഎസിൽനിന്നായാലും എന്റെ മേൽനോട്ടമുണ്ടാകും.

English Summary:

K Sudhakaran to US tomorrow for treatment; Special committee to manage party affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com