ADVERTISEMENT

പന്തളം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത വിദ്യാർഥി ഉൾപ്പെടെ 2 എബിവിപി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ വിദ്യാർഥി സംഘട്ടനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിൽ. പന്തളം എൻഎസ്എസ് കോളജിലെ വിദ്യാർഥികളായ നൂറനാട് പടനിലം നെടുംകുളഞ്ഞിമുറിയിൽ കുരുമ്പോലേത്ത് പുത്തൻവീട്ടിൽ സുധി സദൻ (19), കൊട്ടാരക്കര കുരമ്പാലൂർ വിഷ്ണുവിലാസത്തിൽ എസ്.വിഷ്ണു (20) എന്നിവരാണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇവരിൽ സുധി സദനെ കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തിരുന്നതാണ്. 21ന് കോളജിൽ നടന്ന ക്രിസ്മസ് ആഘോഷത്തെ തുടർന്ന് എബിവിപി, എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ യൂണിയൻ ചെയർമാൻ ഉൾപ്പെടെ 5 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. ഈ കേസിലാണ് പൊലീസ് നടപടി.

English Summary:

Student conflict, two ABVP activists arrested including one who was nominated to Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com