ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അയൽക്കാരനാകാൻ മന്ത്രി സജി ചെറിയാൻ. ആന്റണി രാജു താമസിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ് സജി ചെറിയാന് അനുവദിക്കും. രണ്ടാമതു മന്ത്രിയായ ശേഷം സജി ചെറിയാൻ വാടക വീട്ടിലായിരുന്നു താമസം. ആന്റണി രാജുവിനു പകരം മന്ത്രിയായ കെ.ബി.ഗണേഷ്കുമാർ ഔദ്യോഗിക വസതി വേണ്ടെന്ന അറിയിച്ചതോടെയാണു മൻമോഹൻ ബംഗ്ലാവ് സജി ചെറിയാനു നൽകുന്നത്. അഹമ്മദ് ദേവർകോവിലിന്റെ തൈക്കാട് ഹൗസ്, അല്ലെങ്കിൽ വീണാ ജോർജ് വാടകവീട്ടിലേക്കു മാറിയപ്പോൾ ഒഴിഞ്ഞ നിള എന്നിവയിലൊന്നു രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകാനാണു തീരുമാനം. നിള തിരഞ്ഞെടുക്കാനാണു സാധ്യത.

പുതിയ മന്ത്രിമാർ രണ്ടുപേരും നാളെ എറണാകുളത്തെ നവകേരള സദസ്സോടെ സജീവമാകും. ഇന്നലെ തലസ്ഥാനത്തുണ്ടായിരുന്ന കടന്നപ്പള്ളി ഓഫിസിൽ റജിസ്ട്രേഷൻ ഐജിയുമായി വകുപ്പിലെ കാര്യങ്ങൾ ചർച്ച ചെയ്തു. ഇതിനുശേഷം കണ്ണൂരിലെത്തി. ഗണേഷ്കുമാർ ഇന്നലെ പൂർണമായും പത്തനാപുരം മണ്ഡലത്തിലായിരുന്നു. നവകേരള സദസ്സ് കഴിഞ്ഞു 3ന് ഇരുവരും തലസ്ഥാനത്തെത്തും.

English Summary:

Minister Saji Cherian moving to Manmohan bungalow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com