ADVERTISEMENT

അഞ്ചാലുംമൂട് (കൊല്ലം) ∙ ഉത്തരം തേടി കെടെറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു കൊടുത്ത പരീക്ഷാർഥിയെ അധികൃതർ പിടികൂടി. കരുനാഗപ്പള്ളി തൊടിയൂർ കാക്കാന്റയ്യത്ത് അബ്ദുൽ ഹക്കിനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്ന കെടെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ഹക്കീം മൊബൈലിൽ പകർത്തിയത്.

അഞ്ചാലുംമൂട് ഗവ.ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.  ഭിന്നശേഷിക്കാരനായ ഉദ്യോഗാർഥിക്കു പരീക്ഷയെഴുതാൻ സഹായി (സ്ക്രൈബ്) ഉണ്ടായിരുന്നു. ഹക്കിം 2 മൊബൈൽ ഫോണുകളുമായാണ് ഹാളിലെത്തിയത്. പരീക്ഷ ആരംഭിച്ചതിനു പിന്നാലെ ചോദ്യപ്പേപ്പർ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു നൽകുകയായിരുന്നു.

English Summary:

Person who copied and sent question paper on mobile phone was arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com