ADVERTISEMENT

തിരുവനന്തപുരം ∙ തെക്കു കിഴക്കൻ അറബിക്കടലിനും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്ന് ഉച്ചയോടെ ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്തു മിതമായ മഴയ്ക്കു സാധ്യത. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ലക്ഷദ്വീപ് തീരത്ത് മീൻപിടിത്തത്തിനു പോകാൻ പാടില്ല. ലക്ഷദ്വീപ് പ്രദേശത്ത് വെള്ളിയാഴ്ച വരെ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കന്യാകുമാരി തീരം, അതിനോടു ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

English Summary:

Moderate rain till Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com