ADVERTISEMENT

മേരികുളം ∙ എട്ടാം വയസ്സായപ്പോൾ എടുത്ത ആധാർ കാർഡ് പത്താം വയസ്സിൽ പുതുക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെ ആറുവർഷമായി അക്ഷയ കേന്ദ്രങ്ങൾ കയറിയിറങ്ങി ഒരു കുടുംബം. മേരികുളം ചെന്നിനായ്ക്കൻകുടി ബിജു തോമസ്-സൗമ്യ ദമ്പതികളുടെ മകൾ നന്ദനമോൾ ബിജുവിന്റെ (16) ആധാറാണ് പുതുക്കാൻ സാധിക്കാത്തത്. 

നന്ദന മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ആധാർ കാർഡ് എടുത്തത്. അഞ്ചാം ക്ലാസിൽ എത്തിയതോടെ സ്‌കോളർഷിപ്പും മറ്റും ലഭ്യമാക്കാനായി ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രത്തിൽ എത്തി. എന്നാൽ ആധാർ പുതുക്കാൻ കഴിയാതെ വന്നു. മാട്ടുക്കട്ട, ചപ്പാത്ത്, കട്ടപ്പന എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെല്ലാം പോയെങ്കിലും, നന്ദന പ്ലസ്‌വണ്ണിൽ എത്തിയിട്ടും ഇതുവരെ ആധാർ പുതുക്കാൻ സാധിച്ചിട്ടില്ല. ആധാർ റദ്ദാക്കപ്പെട്ടെന്നും പുതിയത് എടുക്കാൻ സാധിക്കുന്നില്ലെന്നുമാണ് അക്ഷയ കേന്ദ്രം അധികൃതർ പറയുന്നതെന്ന് ഈ കുടുംബം പറയുന്നു. 

ഇക്കാരണത്താൽ നന്ദനയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്.അതേസമയം, ചെറുപ്പത്തിൽ നന്ദനയുടെ പേരിൽ രണ്ട് ആധാർ ജനറേറ്റ് ചെയ്യപ്പെട്ടെന്നും അതിൽ ഒരു കാർഡ് മാത്രമാണ് ഇവർക്ക് ലഭിച്ചതെന്നും മാട്ടുക്കട്ടയിലെ അക്ഷയകേന്ദ്രം ഉടമ റോയ്‌മോൻ തോമസ് പറഞ്ഞു. പിന്നീട് ആധാർ അപ്ഡേഷൻ ശ്രമിച്ചപ്പോൾ ഒരേ പേരിൽ രണ്ട് ആധാർ നമ്പർ ഉള്ളതിനാൽ ഒരെണ്ണം റദ്ദാക്കിയെങ്കിലും ഇവരുടെ കൈവശമുള്ള കാർഡാണ് റദ്ദായത്. 

English Summary:

Unable to renew Aadhaar of Student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com