ADVERTISEMENT

പാലക്കാട് ∙ ലേ‍ാക്സഭാ തിര‍ഞ്ഞെടുപ്പിനു കേരളത്തിലെ സ്ഥാനാർഥികളെ ഈ മാസം അവസാനത്തേ‍ാടെ പ്രഖ്യാപിക്കാൻ ബിജെപി തയാറെടുപ്പു തുടങ്ങി. നേരത്തേ രംഗത്തിറങ്ങി പ്രചാരണത്തിൽ മേൽക്കൈ നേടാനാണു പാർട്ടി ശ്രമം. ബിജെപി മത്സരിക്കുന്ന സീറ്റുകളിലെ സാധ്യതാ പട്ടിക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രനേതൃത്വം നിർദേശിച്ചുവെന്നാണു വിവരം. 

സ്ഥാനാർഥികളെ കണ്ടെത്താൻ സ്വകാര്യ ഏജൻസികളുടെ സർവേ അടുത്ത ദിവസം പൂർത്തിയാകും. നമേ‍ാ ആപ്പ് വഴി പെ‍ാതുസർവേയും നടക്കുന്നുണ്ട്. ഇന്നു തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്ത്രീശക്തി സംഗമം ബിജെപിയുടെ പ്രചാരണത്തിന്റെ തുടക്കം കൂടിയാകും.

English Summary:

BJP to Announce Loksabha 2024 Election Candidates in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com