ADVERTISEMENT

ചെറുതോണി∙ സിംഹവാലൻ കുരങ്ങന്റെ ആക്രമണത്തിൽ 3 വയസ്സുകാരിക്കു ഗുരുതര പരുക്ക്. മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജുവിന്റെ മകൾ നിത്യ എസ്.പോളിനാണു പരുക്കേറ്റത്. പുറത്തും കാലിനും ആഴത്തിൽ പരുക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടു നാലരയോടെ വീട്ടുമുറ്റത്തു മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന നിത്യയെ പിന്നിൽ കൂടിയെത്തിയ കുരങ്ങ് ആക്രമിക്കുകയായിരുന്നു. ദേഹം മുഴുവൻ മാന്തിക്കീറിയ നിലയിലാണ്. കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തച്ഛനാണു കുട്ടിയെ രക്ഷപ്പെടുത്തിയത്. 

മൂന്നാഴ്ച മുൻപാണ് ഈ സിംഹവാലൻ കുരങ്ങിനെ പ്രദേശത്തു കണ്ടുതുടങ്ങിയതെന്നു ഷിജു പറയുന്നു. പ്രദേശത്തു വേറെ സിംഹവാലൻ കുരങ്ങുകൾ ഇല്ല. ഇവ അക്രമകാരികളല്ല എന്ന ധാരണയിൽ ഓടിച്ചുവിടാൻ ആരും ശ്രമിച്ചതുമില്ല. മറ്റു കുരങ്ങുകളെ ഈ പ്രദേശത്ത് കാണാറുണ്ടെങ്കിലും സിംഹവാലൻ കുരങ്ങ് ഇവിടെ വരാൻ സാധ്യതയില്ലാത്തതിനാൽ മറ്റെവിടെ നിന്നെങ്കിലും ആരോ ഇവിടെ കൊണ്ടുവിട്ടതാകാമെന്നു നാട്ടുകാർ ആരോപിക്കുന്നു.

English Summary:

Lion-tailed macaque attacked 3 year old child in Idukki.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com