ADVERTISEMENT

∙എന്റെ ജീവിതത്തിന്റെ പോസിറ്റീവ് വൈബ് ആണ് കൊല്ലം. അച്ഛനും അമ്മയും ആലപ്പുഴക്കാരായിരുന്നുവെങ്കിലും ഞാൻ ജന്മം കൊണ്ടു കൊല്ലംകാരൻ. എന്റെ സിനിമകളുടെ ഇഷ്ട കേന്ദ്രം. ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി, കലിക, താരാട്ട്, അമ്മയാണെ സത്യം, ദേശീയ അവാർഡ് ലഭിച്ച സമാന്തരങ്ങൾ തുടങ്ങിയ സിനിമകളുടെയെല്ലാം ഭാഗ്യ ലൊക്കേഷൻ കൊല്ലമാണ്. ഈ നാടിനെ  ഇഷ്ടപ്പെടാൻ പത്താണു കാരണങ്ങൾ

∙ ഞാൻ ജനിച്ചത് കൊല്ലത്ത്, പ്രീഡിഗ്രി പഠിച്ചത് ഫാത്തിമാ കോളജിൽ
∙ എന്റെ ആദ്യ ചിത്രം ഉത്രാടരാത്രിയുടെ ലൊക്കേഷൻ കൊല്ലം
∙ ആദ്യമായി വീട് വാങ്ങിയത് കൊല്ലത്ത്, പട്ടത്താനത്ത്
∙ വിവാഹം കഴിഞ്ഞ് ഭാര്യയെ ആദ്യമായി കൊണ്ടുവന്നത് കൊല്ലത്തെ വീട്ടിൽ
∙ ആദ്യ സിനിമയുടെ നിർമാതാവ് ചവറ നണ്ണാശ്ശേരി രാധാകൃഷ്ണക്കുറുപ്പ്.
∙ എന്റെ സിനിമയുടെ ആദ്യ വിതരണ കമ്പനി കൊല്ലത്തെ കെ. രവീന്ദ്രനാഥൻ നായരുടേത്.
∙ ഞാൻ ആദ്യം ക്യാമറയ്ക്കു മുന്നിൽ വന്നത് കൊല്ലത്ത്– കാമിനി എന്ന ചിത്രത്തിൽ ഒരു ബാറിലെ രംഗത്തിൽ.
∙ ആദ്യം സിനിമാ രംഗത്തേക്ക് വന്നത് കൊല്ലത്തെ സിനിമാ വാരിക നാനയിലൂടെ
∙ എനിക്ക് മകൻ പിറന്നത് കൊല്ലത്ത്
∙ എന്റെ അമ്മ അന്ത്യവിശ്രമം കൊള്ളുന്നത് കൊല്ലത്തെ ശ്മശാനത്തിൽ

English Summary:

Kerala School Kalolsavam 2024: Balachandra Menon about Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com