ADVERTISEMENT

കൊല്ലം ∙ കഴി​ഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായിരുന്ന ആശ ശരത് ഇന്നലെ അതേ ചടങ്ങിനെത്തിയതു മത്സരാർഥികളെ സ്വാഗതം ചെയ്യാനാണ്; വാക്കുകൾ കൊണ്ടല്ല, വാക്കു പാലിച്ചു മുദ്രകൾ കൊണ്ട്. അടുത്ത തവണ ഉദ്ഘാടന വേദിയിൽ  സ്വാഗതനൃത്തം അവതരിപ്പിക്കാമെന്നതു കഴിഞ്ഞ വർഷം നൽകിയ വാഗ്ദാനമായിരുന്നു.   ഒരു മാസത്തെ കഠിനപരിശീലനം നടത്തിയാണ് ആശയും 50 കുട്ടികളടങ്ങുന്ന സംഘവും സ്വാഗതഗാനത്തിനൊപ്പം  ചുവടു വച്ചത്.  

ഇതിനു മുൻപ് ആശ സംസ്ഥാന കലോത്സവ വേദിയിൽ കയറിയിട്ടുള്ളതു  മത്സരാർഥിയായിട്ടാണ്, 1989ൽ. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും മത്സരിച്ചു. കുച്ചിപ്പുഡിയിൽ സമ്മാനവും കിട്ടി.   

ഉദ്ഘാടനച്ചടങ്ങിനു തൊട്ടു മുൻപു മുഖ്യമന്ത്രിക്കും മറ്റു വിശിഷ്ടാതിഥികൾക്കും മുന്നിലായിരുന്നു പ്രകടനം.  ‘ആഗ്രഹം’ യാഥാർഥ്യമാക്കിയ ആശയെ  മുഖ്യമന്ത്രി  പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. 

English Summary:

Asha Sarath's Dance performance during School Kalolsavam Inaguration function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com