‘നിള’യിലേക്ക് രാമചന്ദ്രൻ കടന്നപ്പള്ളി; വീണയ്ക്ക് വീടായില്ല
Mail This Article
തിരുവനന്തപുരം∙ നേരത്തേ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയായിരുന്ന ‘നിള’ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അനുവദിച്ചു. കന്റോൺമെന്റ് ഹൗസിനു സമീപമാണ് നിള. അറ്റകുറ്റപ്പണി പൂർത്തിയാക്കി വീട് കടന്നപ്പള്ളിക്കു കൈമാറും. കുടുംബ സമേതമാണ് അദ്ദേഹം അവിടെ താമസിക്കുക. ഇപ്പോൾ എംഎൽഎ ഹോസ്റ്റലിലെ ഫ്ലാറ്റിലാണ് കടന്നപ്പള്ളിയും കുടുംബവും താമസിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വഴുതക്കാടുള്ള റോസ് ഹൗസിലായിരുന്നു കടന്നപ്പള്ളിയുടെ താമസം. വിഎസ് സർക്കാരിന്റെ കാലത്ത് ദേവസ്വം മന്ത്രിയായപ്പോൾ നിള ആയിരുന്നു ഔദ്യോഗിക വസതി. നിള ഒഴിഞ്ഞ വീണാ ജോർജ് ഇപ്പോൾ വാടക വീട്ടിലാണു താമസിക്കുന്നത്. ആന്റണി രാജു ഒഴിഞ്ഞ തൈക്കാട് ഹൗസും ആർക്കും അനുവദിക്കാത്ത മൻമോഹൻ ബംഗ്ലാവും ഒഴിഞ്ഞു കിടപ്പുണ്ട്. ഔദ്യോഗിക വസതി വേണ്ടെന്ന നിലപാടിലാണ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ.