ADVERTISEMENT

തിരുവനന്തപുരം∙ ഉജ്വലമായ പോരാട്ടങ്ങളിലൂടെ സ്വന്തം ജീവിതം ഇതിഹാസമാക്കി മാറ്റിയ ധീരനായ വിപ്ലവകാരിയാണ് വി.എസ്. അച്യുതാനന്ദൻ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കർഷക തൊഴിലാളി യൂണിയന്റെ (കെഎസ്കെടിയു) മുഖമാസികയായ ‘കർഷക തൊഴിലാളി’ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരം (1 ലക്ഷം രൂപ) മാസികയുടെ ആദ്യ ചീഫ് എഡിറ്റർ കൂടിയായ വി.എസ്.അച്യുതാനന്ദന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്വജീവിതം തന്നെ മാറ്റി വച്ച വിഎസിന്റെ കൈകളിൽ പ്രഥമ കേരള പുരസ്കാരം എത്തിച്ചേരുന്നതിൽ ഔചിത്യ ഭംഗിയുണ്ട്. പല മേഖലകളിലായി പ്രവർത്തിച്ചതിലൂടെ വിഎസ് നൽകിയ സംഭാവനകളുടെ ഫലമാണ് ഇന്നു കാണുന്ന ആധുനിക കേരളം. കർഷക തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ നേരിട്ട് കണ്ട് കുട്ടനാട്ടിൽ ഉൾപ്പെടെ ഒട്ടേറെ സമരങ്ങൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ വിഎസ് ഈ അവാർഡിന് അർഹനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചടങ്ങിൽ സംബന്ധിക്കാതിരുന്ന വി.എസ്.അച്യുതാനന്ദന് വേണ്ടി മകൻ വി.എ.അരുൺകുമാർ അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

English Summary:

VS Achuthanandan a revolutionary who made his life legendary through fierce battles says Chief Minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com