ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ 5 വർഷമായി ഭവനവായ്പാ സബ്സിഡിയില്ല. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ 3.25% പലിശ സബ്സിഡിയാണ് സർക്കാർ ജീവനക്കാർക്കു ലഭിക്കാവുന്നത്. ശമ്പള അക്കൗണ്ടുള്ള ബാങ്കിലേക്കു സർക്കാർ നേരിട്ടു പണം നൽകുന്നതാണ് പദ്ധതി.

അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടിയോ 20 ലക്ഷം രൂപയോ ആണ് സബ്സിഡി സ്കീമിൽ വായ്പയായി ബാങ്കിൽനിന്നു ലഭിക്കുക. ഇൗ പദ്ധതി ഓൺലൈനാക്കുന്നതിന്റെ ഭാഗമായി പുതിയ സോഫ്റ്റ്‌വെയർ തയാറാക്കാൻ 5 വർഷം മുൻപ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ പലിശ സബ്സിഡിക്ക് അപേക്ഷിക്കാനും പാസാക്കാനുമുള്ള സോഫ്റ്റ്‌വെയർ തയാറാക്കിയിട്ടില്ല. ആർക്കും സബ്സിഡി ലഭിക്കുന്നുമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം നടപടികൾക്ക് ധനവകുപ്പ് ഉത്സാഹിക്കുന്നുമില്ല.

കെഎസ്എഫ്ഇ ഡിഎ 4% കൂട്ടി

തിരുവനന്തപുരം ∙ കെഎസ്എഫ്ഇ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തിന്റെ 38 ശതമാനത്തിൽനിന്ന് 42 ശതമാനമാക്കി വർധിപ്പിച്ചു. വർധന 4%. ഇൗ മാസം 1 മുതലാണ് പ്രാബല്യം. അതേസമയം, സംസ്ഥാന സർ‌ക്കാർ ജീവനക്കാർക്ക് ഇപ്പോഴും 18% ഡിഎ കുടിശികയാണ്. 7% ഡിഎ മാത്രമാണു ലഭിക്കുന്നത്.

English Summary:

5 years since home loan subsidy not given to government employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com