ADVERTISEMENT

ന്യൂ‍ഡൽഹി ∙ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിനെ നിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ മറുപടിസത്യവാങ്മൂലം നൽകി. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ സർവകലാശാലാ റജിസ്ട്രാർ വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് കേസ് നാളെ പരിഗണിക്കും. 

നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ മറുപടി നൽകാൻ സർവകലാശാല കൂടുതൽ സമയം തേടിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയയുമാണു സുപ്രീം കോടതിയെ സമീപിച്ചത്. പ്രിയ തടസ്സഹർജി നൽകിയിട്ടുണ്ട്. 

English Summary:

Appointment of Priya Varghese by Rule: Affidavit by Registrar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com