ADVERTISEMENT

കൊച്ചി ∙ ദമ്പതികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകളും ഒറ്റപ്പെട്ട സംഭവങ്ങളും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്നു ഹൈക്കോടതി. ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനു മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ച തിരുവനന്തപുരം അഡീഷനൽ ജില്ലാ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ക്രൂരത കാട്ടിയെന്നതു സംബന്ധിച്ച ഐപിസി 498എ വകുപ്പ് പ്രകാരമായിരുന്നു തിരുവനന്തപുരം കോടതി ശിക്ഷിച്ചത്. ഇതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് ജോൺസൺ ജോണിന്റെ ഉത്തരവ്.

1998 ഡിസംബർ അഞ്ചിനായിരുന്നു സംഭവം. പുതിയ വീട് നിർമിക്കാനായി സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ട് ഭർത്താവ് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നും ഇതിന്റെ തുടർച്ചയായി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മൂന്ന് ദിവസത്തിനു ശേഷം യുവതി മരിച്ചു. എന്നാൽ ഭർത്താവിനെതിരെ അവർ മൊഴി നൽകിയിരുന്നില്ല.

കുട്ടിക്കായി പാൽ തിളപ്പിക്കുന്നതിനിടെ മണ്ണെണ്ണ സ്റ്റൗവിൽ നിന്നു യുവതിയുടെ സാരിയിൽ തീപിടിക്കുകയായിരുന്നു എന്നായിരുന്നു അപ്പീലിലെ വാദം. തനിക്കെതിരെ ഭാര്യ മൊഴി നൽകിയിട്ടില്ലെന്നതും ചൂണ്ടിക്കാട്ടി.

English Summary:

Small quarrels between couples do not consider as domestic violence says Kerala high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com