ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ഓണാഘോഷ പരിപാടികൾക്കായി ചെലവിട്ടത് ആകെ 10 കോടി രൂപ. ആദ്യം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോൾ കണക്കു നൽ‌കാതിരുന്ന ടൂറിസം വകുപ്പ്, അപ്പീൽ നൽകിയതോടെ രേഖകൾ കൈമാറി. വൈദ്യുതി അലങ്കാരങ്ങൾക്കും മുഖ്യമന്ത്രി നൽകിയ ഓണസദ്യയ്ക്കുമടക്കം ചെലവായ തുകയാണിത്. 41 ലക്ഷം രൂപയുടെ ബില്ലുകൾ പരിശോധനാഘട്ടത്തിലാണെന്നും മറുപടിയിൽ വകുപ്പു വ്യക്തമാക്കി. 

തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ വൈദ്യുതി അലങ്കാരങ്ങൾക്കും അനുബന്ധ ക്രമീകരണങ്ങൾക്കുമായി 2.79 കോടി രൂപ ചെലവിട്ടു. മുഖ്യമന്ത്രി നടത്തിയ ഓണസദ്യയ്ക്ക് 19 ലക്ഷവും അതിനു ക്ഷണക്കത്തടിക്കാൻ 15,000 രൂപയും ചെലവായി. സംഘാടനം, വാഹനം, ഭക്ഷണം, കലാപ്രവർത്തകരുടെ പ്രതിഫലം എന്നിവയെല്ലാം ഉൾപ്പെടെ 3.19 കോടി രൂപയും ചെലവായി. ജില്ലാതല ആഘോഷങ്ങൾക്ക് 3.20 കോടി ചെലവിട്ടിട്ടുണ്ട്.

English Summary:

Ten Crores expenditure for Kerala government Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com