ADVERTISEMENT

കോട്ടയം ∙ ഉദ്യോഗസ്ഥർ തങ്ങളുടെ ജോലിയുടെ ഭാഗമായി നൽകേണ്ട ബിരുദ സർട്ടിഫിക്കറ്റുകളിൽ 4354 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിന് 9 ഉദ്യോഗസ്ഥർക്ക് എംജി സർവകലാശാല പ്രത്യേക പ്രതിഫലം അനുവദിച്ചു. കേരളത്തിലെ സർവകലാശാലകളിൽ കേട്ടുകേൾവിയില്ലാത്ത നടപടി വഴി 15,000 രൂപയ്ക്കു മുകളിൽ വരെ പ്രത്യേക പ്രതിഫലം ലഭിച്ച ഉദ്യോഗസ്ഥരുണ്ട്.

സാമ്പത്തികഞെരുക്കത്തിൽ സർവകലാശാല നട്ടംതിരിയുന്നതിനിടെയാണ് ഈ അസാധാരണ നടപടി. വിവിധ കാരണങ്ങളാൽ തീർപ്പാകാതെ കിടന്ന 6934 ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിൽ 4354 സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്ത് അയച്ചുകൊടുത്തതിനാണു വൈസ് ചാൻസലറുടെ അനുമതിയോടെ പ്രത്യേക പ്രതിഫലം അനുവദിച്ചത്. അപേക്ഷകളിൽ രേഖകൾ പരിശോധിച്ച് ഡിഗ്രി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു നൽകേണ്ടതു സർവകലാശാലയുടെ ചുമതലയാണ്. സർവകലാശാലയുടെ നടപടി തെറ്റാണെന്നു പരിശോധനയിൽ കണ്ടെത്തി. അധിക പ്രതിഫലം ലഭിച്ച ജീവനക്കാരിൽ ഭൂരിഭാഗവും ഓഫിസ് അറ്റൻഡന്റ്, ക്ലറിക്കൽ അസിസ്റ്റന്റ് വിഭാഗത്തിലുള്ളവരാണ്.

English Summary:

Reward donation in Mahatma gandhi univesity by breaking the rules during financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com