ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 10 പ്രധാന റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ 4 വർഷത്തിനുള്ളിൽ 3000 കോടി രൂപ ചെലവിടും. വിശ്രമ ഇടങ്ങൾ, ഭക്ഷണശാലകൾ, വ്യാപാര മേഖലകൾ, പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് ആധുനികവൽക്കരിക്കുന്നത്. 

ഇതിൽ എറണാകുളം ജംക്‌ഷൻ, ടൗൺ, മംഗളൂരു, കന്യാകുമാരി സ്റ്റേഷനുകളിൽ ജോലികൾ പുരോഗമിക്കുന്നു. നവീകരണത്തിന് അനുമതി ലഭിച്ച മറ്റു സ്റ്റേഷനുകൾ (ചെലവഴിക്കുന്ന തുക ബ്രാക്കറ്റിൽ) : തിരുവനന്തപുരം (470 കോടി), വർക്കല (130 കോടി), കൊല്ലം (367), കോഴിക്കോട് (472). എറണാകുളം ജംക്‌ഷനിൽ 444 കോടി രൂപയും ടൗൺ സ്റ്റേഷനു വേണ്ടി 226 കോടി രൂപയും ചെലവാക്കും. 

തിരുവനന്തപുരം സ്റ്റേഷന്റെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകൾ നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

English Summary:

Rs.3000 Crores to be Spent for Development of Railway Stations in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com