ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന, ഫെബ്രുവരി 9നു കാസർകോട്ട് ആരംഭിക്കുന്ന ‘സമരാഗ്നി’ സംസ്ഥാനതല ജാഥയിൽ 37 ബഹുജന റാലികൾ. നേരത്തേ 32 ആയി നിശ്ചയിച്ചിരുന്നെങ്കിലും പല ജില്ലകളിൽനിന്നും ആവശ്യമുയർന്നതിനാലാണ് എണ്ണം കൂട്ടിയത്. സംഘാടക സമിതി യോഗം ചേർന്ന് റാലികൾ അന്തിമമാക്കുമ്പോൾ ഇനിയും മാറ്റം വരാം.

കെ.സുധാകരനും വി.ഡി.സതീശനും തന്നെയാകും ജാഥയുടെ മുഖം. ജാഥാംഗങ്ങളായി മറ്റാരെയും ഉദ്ദേശിക്കുന്നില്ല. അതേസമയം, റാലികൾ നടക്കുന്നിടത്തെല്ലാം പ്രധാന നേതാക്കൾ പ്രസംഗകരായുണ്ടാകും. രാവിലെ വിവിധ ജനവിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ച, വൈകിട്ടു ബഹുജനറാലി എന്ന ക്രമത്തിലാണു പരിപാടി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാകും ഉദ്ഘാടകൻ.

പ്രതിപക്ഷ നേതാവിന് മുഴുവൻ ദിവസവും ജാഥയിൽ പങ്കാളിയാകാൻ കഴിയുമോ എന്നതു നിയമസഭാ സമ്മേളനത്തെ ആശ്രയിച്ചിരിക്കും. ഫെബ്രുവരി 2ന് ബജറ്റ് അവതരിപ്പിച്ച്, 5 മുതൽ 7 വരെ തീയതിയിൽ ചർച്ച നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. 8നു ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ സമരം തീരുമാനിച്ചിരിക്കുന്നതിനാൽ 7 മുതൽ 9 വരെ സമ്മേളനം നടത്താൻ സർക്കാരിന് അസൗകര്യമുണ്ട്.

English Summary:

Thirty seven mass rallies in Congress 'Samaragni' Jatha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com