ADVERTISEMENT

കൊച്ചി ∙ ‘മനോരമ എന്നെ സംബന്ധിച്ചു പവർ ബാങ്ക് ആണ്, സമ്മർദം ഉണ്ടാവുമ്പോൾ ഉൗർജം നൽകുന്ന പവർ ബാങ്ക് ’ – സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് ആയി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിനെ ആശംസയറിയിക്കാൻ എത്തിയ മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യുവിനോട്, മനോരമയുമായുള്ള ദീർഘകാല ബന്ധം അദ്ദേഹം പങ്കുവച്ചു.

എന്നും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന പത്രമാണ് മനോരമ. മനോരമയുടെ പ്രവർത്തനങ്ങൾ വഴി ക്രൈസ്തവ സമുദായങ്ങൾക്കു സമൂഹത്തിന്റെ മുൻനിരയിലേക്കു കടന്നുവരാൻ കഴിഞ്ഞു. മനോരമ സ്ഥാപകർ എത്രയോ ദീർഘദൃഷ്ടിയോടെയാണു ഓരോ കാര്യങ്ങളും കണ്ടത്– അദ്ദേഹം പറഞ്ഞു.

തൃശൂർ ആർച്ച് ബിഷപ് ആയിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ കാണാൻ മനോരമ ചീഫ് എഡിറ്റർ ആയിരുന്ന കെ. എം. മാത്യു വന്നപ്പോൾ താനായിരുന്നു സ്വീകരിച്ചതെന്ന് മാർ തട്ടിൽ ഓർമിച്ചു. 

തന്റെ ജീവിതത്തിൽ എന്നും നന്ദിയോടെ ഓർക്കേണ്ട ഒട്ടേറെ സന്ദർഭങ്ങൾ മനോരമയുമായുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേജർ ആർച്ച് ബിഷപ്പിന് സഭയെ സമൃദ്ധിയോടെ മുന്നോട്ടു നയിക്കാൻ കഴിയട്ടെയെന്നും സഭയിൽ സമാധാനം ഉണ്ടാക്കാൻ കഴിയട്ടെയെന്നും എഡിറ്റർ ഫിലിപ് മാത്യു ആശംസിച്ചു.

English Summary:

For me manorama is a power bank says Major Arch Bishop Mar Raphael Thattil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com