ADVERTISEMENT

പാലക്കാട് ∙ ഷോപ്പിങ് മാളിനു കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ താലൂക്ക് ഓഫിസിൽ വച്ച് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനാണ് അറസ്റ്റിലായത്. കഞ്ചിക്കോട് പണിപൂർത്തിയാക്കിയ ഷോപ്പിങ് മാളിന്റെ പാട്ടക്കരാർ ഉടമയായ ഐസക് വർഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നേരത്തെ കൈവശ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പിന്നീട് റദ്ദാക്കി. പല തവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നെന്നു പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. ഇന്നലെ ഉച്ച മുതൽ ഓഫിസ് പരിസരം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം തങ്ങൾ രേഖപ്പെടുത്തി നൽകിയ നോട്ടുകൾ ഐസക് വർഗീസ് ഓഫിസിൽ വച്ചു കൈമാറുകയായിരുന്നെന്നു വിജിലൻസ് പറഞ്ഞു. 

English Summary:

Vigilance arrested Tehsildar while taking bribe in taluk office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com