ADVERTISEMENT

മുക്കം (കോഴിക്കോട്)∙ വാഹനാപകടത്തിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രം പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ നിന്നു കടത്തി പകരം മറ്റൊന്ന് എത്തിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുക്കം എസ്ഐ: ടി.ടി.നൗഷാദ് അറസ്റ്റിൽ.   കസ്റ്റഡിയിലെടുത്ത യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലാതിരുന്നതിനെ തുടർന്നാണ് ഉടമയുടെ നേതൃത്വത്തിൽ മാറ്റിയത്. ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് സെപ്റ്റംബർ 19ന് തോട്ടുമുക്കം സ്വദേശി സുധീഷ്  മരിച്ച സംഭവത്തിലാണ് മണ്ണുമാന്തി കസ്റ്റഡിയിലെടുത്തത്. യന്ത്രം ഉടമയുടെ മകൻ ഉൾപ്പെടെ 6 പേരെ പൊലീസ് പിടികൂടിയിരുന്നു. എസ്ഐയുടെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: പി.പ്രമോദ് ഏറ്റെടുത്തു. എസ്ഐക്കെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ  തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

English Summary:

SI under arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com