ADVERTISEMENT

തിരുവനന്തപുരം ∙ എതിർമുന്നണിയിൽപെട്ടവർ പോലും പെരുമാറാത്തവിധം മോശമായി സ്വന്തം മുന്നണിയിലുള്ളവർ തന്നോട് ഇടപെട്ടതിനെക്കുറിച്ച് കെ.എം.മാണി ആത്മകഥയിൽ പറയുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എം.മാണിയുടെ ആത്മകഥ സ്പീക്കർ എ.എൻ.ഷംസീറിനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കു കടന്നുകയറുമ്പോൾ കെ.എം.മാണിയെ പോലെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കായി ജീവിച്ചവരുടെ കുറവ് ഏറെ അനുഭവപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ഗവ.ചീഫ് വിപ് എൻ.ജയരാജ് എന്നിവർ പ്രസംഗിച്ചു.

മറ്റൊരു പുസ്തകത്തിലൂടെ മറുപടി പറയും: ചെന്നിത്തല

തിരുവനന്തപുരം∙ അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ ആത്മകഥയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾക്കു മറ്റൊരു പുസ്തകത്തിലൂടെ മറുപടി പറയുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിച്ചിരുന്നപ്പോൾ ഒന്നും കെ.എം.മാണി തനിക്കെതിരെ പറഞ്ഞിട്ടില്ല. പുസ്തകത്തിലൂടെ പറഞ്ഞതിനാലാണു പുസ്തകത്തിലൂടെ മറുപടി നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

English Summary:

Pinarayi Vijayan's responce about KM Mani's autobiography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com