ADVERTISEMENT

ആലപ്പുഴ ∙ തൊഴിലാളികളുടെ ക്ഷേമപെൻഷൻ സർക്കാർ അംഗീകരിക്കുന്നതിന് അനാവശ്യ കാലതാമസമാണെന്നു മുൻമന്ത്രി ജി.സുധാകരൻ. ഓഫിസുകളിൽ എല്ലാം നമ്മുടെ സഖാക്കളാണ്. എങ്കിലും അപേക്ഷ പാസാകില്ല. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ചിലർക്കു സൂക്കേട് കൂടുതലാണെന്നും പല പെൻഷനുകളും കൊടുക്കില്ലെന്നും സുധാകരൻ വിമർശിച്ചു. കേരള സ്റ്റേറ്റ് ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘60 വയസ്സായാൽ പെൻഷന് അപേക്ഷിക്കാം. കുറെക്കാലം അതു പഞ്ചായത്ത് ഓഫിസിൽ കിടക്കും. പിന്നെ ജില്ലാ, സംസ്ഥാന ഓഫിസുകളിലായി കിടന്ന് നാലഞ്ചു വർഷം കഴിയുമ്പോൾ തരും. അപ്പോഴേക്കും അപേക്ഷകൻ ചിലപ്പോൾ മരിച്ചിട്ടുണ്ടാകും. പെൻഷൻ സമയത്ത് പാസാക്കിയില്ലെങ്കിൽ അതു ഭരണഘടനാവിരുദ്ധ പ്രവർത്തനമാണ്’’– സുധാകരൻ പറഞ്ഞു.

English Summary:

G.Sudhakaran Criticises delay in Welfare Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com